ഇസ്ലാമാബാദ്:പാകിസ്താനില്‍ സൂഫി ആരാധനാലയത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. പത്തൊന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലാഹോറിലെ സൂഫി ആരാധനാലയത്തിന് സമീപത്താണ് ബോംബ് സ്‌ഫോടനമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് വാഹനത്തെ ലക്ഷ്യമാക്കിയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് ആരാധനാലയത്തിനകത്തും പുറത്തുമായി നൂറുകണക്കിന് തീര്‍ഥാടകര്‍ ഉണ്ടായിരുന്നതായി പഞ്ചാബ് പോലീസ് വക്താവ് അറിയിച്ചു. ദക്ഷിണേഷ്യയിലെ പ്രധാന സൂഫി ആരാധനാലയമാണ് ലാഹോറിലേത്. കൊല്ലപ്പെട്ട നാലുപേരും പോലീസുദ്യോഗസ്ഥരാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
This post have 0 komentar
EmoticonEmoticon