മോസ്കോ: ആണവ നിര്‍വ്യാപന കരാറില്‍ യു.എസുമായി സഹകരിക്കാന്‍ ഒരുക്കമെന്ന് റഷ്യ. ഐഎന്‍എഫ് ആയുധ കരാറില്‍ അമേരിക്കക്കൊപ്പം പ്രവര്‍ത്തിക്കാന്‍ റഷ്യ തയ്യാറാണ്. ഇക്കാര്യത്തില്‍ യുഎസിന്‍റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‍റോവ് പറഞ്ഞു.
1987ലെ കരാറില്‍ നിന്നും പിന്‍മാറാനുള്ള റഷ്യന്‍ നീക്കത്തിനെതിരെ യു.എസ് ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലവ്‍റോവിന്റെ പ്രതികരണം.
എന്നാല്‍ കരാര്‍, റഷ്യ ലംഘിച്ചിട്ടില്ലെന്നും തങ്ങളുടെ പുതിയ മിസൈല്‍ 1987ലെ കരാറിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നുമാണ് റഷ്യന്‍ വാദം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon