തിരുവനന്തപുരം: സ്‌കൂളുകളിലെ വേനലവധിക്കാല ക്ലാസുകള്‍ നിരോധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിന്റെയും അതിവരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കടുത്ത ചൂടും ജലക്ഷാമവും കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തി ദിനത്തില്‍ സ്‌കൂളുകള്‍ അടച്ച് ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തിദിനം മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവൂയെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും സി ബി എസ് ഇ സ്‌കൂളുകള്‍ക്കും തീരുമാനം ബാധകമാണ്. സ്‌കൂളുകളില്‍ നടക്കുന്ന പ്രത്യേക ക്യാമ്ബുകള്‍ക്കും ശില്‍പ്പശാലകള്‍ക്കുമെല്ലാം പത്ത് ദിവസം വേണമെങ്കില്‍ ലഭിക്കും. പക്ഷേ ഇതിന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഈ സമയത്ത് സ്‌കൂളില്‍ കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. ബാലവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
This post have 0 komentar
EmoticonEmoticon