ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണ് എന്നും അര്‍ജന്റീന അര്‍ഹിച്ച വിജയങ്ങള്‍ കരുതിക്കൂട്ടിയുള്ള തെറ്റായ റഫറിയിംഗിലൂടെ തട്ടിയെടുക്കപ്പെട്ടതായും ലിയോണല്‍ മെസി ആരോപിച്ചു. മൂന്നാം സ്ഥാനത്തിന് വേണ്ടി ചിലിയുമായുള്ള മത്സരത്തില്‍ തനിക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ് അടക്കം ഈ അനീതിയുടെ ഭാഗമാണ് എന്നും ടൂര്‍ണമെന്റിലെ അഴിമതിയില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് മെഡല്‍ വാങ്ങേണ്ടെന്ന് തീരുമാനിച്ചതെന്നും മെസി പറഞ്ഞു. മുന്‍ മത്സരങ്ങളിലും റഫറിയിംഗിനെതിരെ മെസി പരാതി പറഞ്ഞിരുന്നു.
ഞങ്ങള്‍ അഴിമതിയില്‍ പങ്കളാകളികളാകാന്‍ പാടില്ല എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ എന്റെ മെഡല്‍ വാങ്ങാതിരുന്നത്. ബ്രസീല്‍ കോപ്പ അമേരിക്ക ചാമ്പ്യനാകും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. എല്ലാം അവര്‍ക്ക് വേണ്ടി നേരത്തെ തയ്യാറാക്കി വച്ചിട്ടുണ്ട്. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് എനിക്ക് ചുവപ്പ് കാര്‍ഡ് തരാന്‍ അവരെ പ്രേരിപ്പിച്ചത്. ഞാന്‍ എല്ലായ്‌പ്പോഴും സത്യം പറയും. അത് എന്നെ ശാന്തനാക്കുന്നു – മെസി പറഞ്ഞതായി അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഫേസ് ബുക്ക് പേജില്‍ കാണാം.
റഫറി അനാവശ്യ പ്രതികരണമാണ് നടത്തിയത്. മഞ്ഞ കാര്‍ഡിനുള്ളതേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് വളരെയധികം ദേഷ്യം തോന്നുന്നുണ്ട്. കാരണം ഞാന്‍ ഈ ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ നല്ല പ്രകടനമാണ് നടത്തിയത്. ഞങ്ങള്‍ വളരെ മുന്നിലായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ റഫറിയിംഗിലെ അഴിമതി ഒരുപാടുണ്ടായി. ബ്രസീലുമായുള്ള ഞങ്ങളുടെ കളിയും മികച്ചതായിരുന്നു. എന്നാല്‍ തെറ്റായ റഫറിയിംഗ് ഞങ്ങളെ ഫൈനലില്‍ എത്തുന്നതില്‍ നിന്ന് തടഞ്ഞു – മെസി പറഞ്ഞു. ചുവപ്പ് കാര്‍ഡ് കിട്ടിയത് മൂലം മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ കളിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിയില്ല. കരിയറിലെ രണ്ടാമത്തെ ചുവപ്പ് കാര്‍ഡാണ് 32കാരനായ മെസിക്ക് കിട്ടിയത്. അവര്‍ എന്തുവേണമെങ്കിലും ചെയ്‌തോട്ടെ. സത്യം പറഞ്ഞേ മതിയാകൂ. ഞാന്‍ ശാന്തനായി തല ഉയര്‍ത്തിപ്പിടിച്ചാണ് മടങ്ങുന്നത്. ഈ ടീമിനെക്കുറിച്ച് അഭിമാനമാണ് ഉള്ളത് എന്നും മെസി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon