ads

banner

Sunday, 7 July 2019

author photo

ബെംഗളൂരു :  എംഎല്‍എമാരുടെ കൂട്ടരാജിക്കു പിന്നാലെ കർണാടകയിൽ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്- ദള്‍ നേതൃത്വം‍. മുതിര്‍ന്ന നേതാക്കൾ വിമതരുമായി ചര്‍ച്ച നടത്താന്‍ ഞായറാഴ്ച മുംബൈയിലെത്തും. രാജി സമർപ്പിച്ച പത്തുപേരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ മുംബൈയിലേക്കു മാറ്റിയിരുന്നു. ഇവരുമായാണ് കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുക. ബെംഗളൂരുവില്‍ തുടരുന്ന രാമലിംഗ റെഡ്ഡിയുമായും അനുനയശ്രമങ്ങള്‍ തുടരുകയാണ്. രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമതരുമായി ബിജെപി നേതാക്കളും ചര്‍ച്ച നടത്തുന്നുണ്ട്. ഇവരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് വിമതരുമായി അനുനയശ്രമങ്ങള്‍ നടത്തുന്നത്. എന്നാൽ വിമതരെ തിരിച്ചുകൊണ്ടുവരുന്നതു കോൺഗ്രസിന് എളുപ്പമാകില്ല. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും ഞായറാഴ്ച വൈകിട്ട് വിദേശത്തുനിന്ന് മടങ്ങിയെത്തും. ഇതിനു ശേഷമായിരിക്കും കൂടുതല്‍ ചര്‍ച്ചകള്‍. എംഎൽഎമാരുടെ രാജികളില്‍ തീരുമാനം ചൊവ്വാഴ്ച അറിയിക്കാമെന്നാണ് സ്പീക്കര്‍ പറഞ്ഞിരിക്കുന്നത്. അതുവരെയാണ് ഇരുപാർട്ടികൾക്കും ചർച്ചകൾക്കു സമയമുള്ളത്.

കോൺഗ്രസ് – ജനതാദൾ (എസ്) ഭരണസഖ്യത്തിലെ 14 എംഎൽഎമാരാണ് രാജിവച്ചത്. കഴിഞ്ഞദിവസം കോൺഗ്രസ് എംഎൽഎ ആനന്ദ്സിങ് രാജിവച്ചതിനു പിന്നാലെ ഇന്നലെ 13 പേർ കൂടി കൂട്ടരാജി നൽകിയതോടെയാണ് കൈവിട്ട രാഷ്ട്രീയക്കളി വീണ്ടും സജീവമായത്. ഇന്നലെ 12 പേരുടെ രാജിക്കത്ത് ലഭിച്ചതായി സ്പീക്കറുടെ ഓഫിസ് സ്ഥിരീകരിച്ചു. മന്ത്രിസ്ഥാനം ലഭിച്ചാൽ രാജി പിൻവലിക്കാമെന്നു രാമലിംഗ റെഡ്ഡി പറഞ്ഞു. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.

സഖ്യസര്‍ക്കാരിന്‍റെ പതനം ഏതാണ്ട് ഉറപ്പായതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. സ്പീക്കർ എംഎൽഎമാരുടെ രാജി സ്വീകരിച്ചാൽ കാര്യങ്ങൾ കോൺഗ്രസിന് കൈവിട്ടു പോകും. അതേസമയം ഒരു എംഎൽഎ കൂടി രാജി വച്ചാൽ ബിജെപിക്ക് അധികാരം പിടിച്ചെടുക്കാം. 119 സീറ്റാണ് സഖ്യസർക്കാരിനുള്ളത്. 105 സീറ്റാണ് ബിജെപിക്കുള്ളത്. ഗവർണർ ക്ഷണിച്ചാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സർക്കാർ രൂപീകരിക്കുമെന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ മാധ്യമങ്ങളോടു പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement