കണ്ണൂര്‍: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാമ്പുരുത്തിയില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്തെന്ന ആരോപണം പാര്‍ട്ടി അന്വേക്ഷിക്കുമെന്ന് ലീഗ് ജില്ല നേതൃത്വം. അന്വേക്ഷണത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. എന്നാല്‍ നിരപരാധികളാണെങ്കില്‍ പാര്‍ട്ടി അവരെ സംരക്ഷിക്കുമെന്നും ലീഗ് അറിയിച്ചു.
എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നതെന്നും കലക്ടറുടെ കൈവശമുളള ദൃശ്യങ്ങള്‍ എങ്ങനെ സി.പി.എമ്മിന്റെ പക്കലെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
പുതിയങ്ങാടിയിലെ മുഹമ്മദ് ഫായിസിന് ലീഗുമായി ബന്ധമില്ലെന്നും ഫായിസ് കളളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കുവേണ്ടിയാണെന്ന് ഫായിസ് വ്യക്തമാക്കട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon