ads

banner

Sunday, 20 January 2019

author photo

ഹരിപ്പാട്; സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് നേടിയ തൊണ്ണൂറ്റിയാറുകാരി കാര്‍ത്ത്യായനിയമ്മ ഇനി 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ് വില്‍ അംബാസിഡര്‍. തൊണ്ണൂറ്റിയാറാം വയസ്സിലായിരുന്നു റാങ്ക് നേട്ടം. കോമണ്‍വെല്‍ത്ത് ലേണിങ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം നേരത്തെ കാര്‍ത്ത്യായനിയമ്മയെ സന്ദര്‍ശിച്ചിരുന്നു. അവരുടെ ജീവിതവും പഠനരീതികളുമെല്ലാം വിശദമായി മനസ്സിലാക്കി, ചിത്രങ്ങളും ശേഖരിച്ചു. തുടര്‍ന്ന്, കോമണ്‍വെല്‍ത്തിന്റെ ഉപഹാരം സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇതേ തുടര്‍ന്നാണ് ഗുഡ് വില്‍ അംബാസിഡര്‍ പദവി കാര്‍ത്ത്യായനിയമ്മയെ തേടിയെത്തുന്നത്.

അംഗരാജ്യങ്ങളില്‍ വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിങ് ലക്ഷ്യമിടുന്നത്. റാങ്ക് നേട്ടത്തിന് പിന്നാലെ കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം പങ്കുവച്ച കാര്‍ത്ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു. ചെറുമകന്റെയും സഹായത്തോടെയാണ് കംപ്യൂട്ടര്‍ പഠനം. സാക്ഷരതാ പ്രേരക് സമിതിയാണ് സാക്ഷരതാ മിഷന്‍ പരീക്ഷയ്ക്ക് പരിശീലിപ്പിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement