തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ശബരിമല വിഷയത്തില്‍ നിരാഹാര സമരം നടത്തിവന്ന ബി.ജെ.പി സമരം അവസാനിപ്പിച്ചു.
നിരാഹാരം കിടന്നിരുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് ഗാന്ധിയന്‍ ഗോപിനാഥന്‍ നായരും അയ്യപ്പന്‍പിള്ളയും ചേര്‍ന്ന് നാരങ്ങാനീര് കൊടുത്താണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ 49 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരമാണ് ബി.ജെ.പി അവസാനിപ്പിക്കുന്നത്.നിരാഹാര സമരത്തിന്റെ സമാപന സമ്മേളനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എം.എല്‍.എ, ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതുവരെ നിരാഹാരം അനുഷ്ടിച്ച ബി.ജെ.പി. നേതാക്കളെയും സമാപനസമ്മേളനത്തില്‍ ആദരിച്ചു.
ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആദ്യം നിരാഹാരം ആരംഭിച്ചത്. പിന്നീട് ബി.ജെ.പി. നേതാക്കളായ സി.കെ. പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, വി.ടി. രമ തുടങ്ങിയവരും നിരാഹാരം കിടന്നിരുന്നു.
വിശ്വാസ സംരക്ഷണത്തിനായുള്ള സമരം പൂര്‍ണ വിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
This post have 0 komentar
EmoticonEmoticon