ഗാന്ധിനഗര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറച്ചു സീറ്റുകള്‍ ഇത്തവണ കേരളത്തില്‍ ബി.ജെ.പി ലഭിക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് കേരളം, അവിടെ ഇത്തവണ താമര വിരിയുമെന്നും അമിത് ഷാ പറഞ്ഞു. ഗാന്ധി നഗറില്‍ റോഡ് ഷോയ്‌ക്കിടെയാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
'മികച്ച മത്സരമാണ് ബിജെപി കേരളത്തില്‍ കാഴ്‌ചവയ്‌ക്കുന്നത്. വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചു പുലര്‍ത്തുന്നത്. കുറച്ച് സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. തിരഞ്ഞെടുപ്പില്‍ ശബരിമല പ്രാചാരണ വിഷയമാക്കും', അമിത് ഷാ പറഞ്ഞു.
റോഡ് ഷോയ്‌ക്ക് ശേഷം ഗാന്ധി നഗര്‍ ലോക്‌സഭാ മണ്ഡലത്തലേക്കുള്ള തന്റെ നാമനിര്‍ദേശ പത്രികയും ഷാ സമര്‍പ്പിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon