ന്യൂഡല്‍ഹി: മിറാഷ് 2000 യുദ്ധ വിമാനങ്ങളില്‍ ഇന്ത്യ ദീര്‍ഘദൂര മസൈലുകള്‍ ഘടിപ്പിക്കുന്നു. കാഴ്ചയുടെ പരിധിക്കപ്പുറത്തുള്ള( ബിവിആര്‍ ബിയോണ്ട് വിഷ്വല്‍ റേഞ്ച്) മീറ്റിയോര്‍( ഉല്‍ക്ക)എന്ന് പേരുള്ള മിസൈലുകളാണ് യുദ്ധ വിമാനങ്ങളില്‍ പിടിപ്പിക്കുക.
ബലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തേണ്ടി വന്ന സാഹചര്യങ്ങളിലാണിത്.
വിമാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാവുന്ന മികച്ച മിസൈലുകള്‍ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നതിനാലാണ് കാര്‍ഗില്‍ സമയത്ത് പാക് വ്യോമസേനയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തത്.
ബലാക്കോട്ടിനു ശേഷം മധ്യദൂര മിസൈലുകളുള്ള എഫ് 16 വിമാനങ്ങള്‍ പാക്കിസ്ഥാന്‍ അയച്ചിരുന്നു. ആര്‍ 73, ആര്‍ 77 മിസൈലുകള്‍ ഘടിപ്പിച്ച ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ ഉണ്ടെങ്കിലും ഇ മിസൈലുകള്‍ക്ക് എഫ് 16നെ തകര്‍ക്കാനുള്ള റേഞ്ച് ഇല്ല. വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ പറത്തിയ മിഗ്21ന് മാത്രമേ എഫ് 16നെ പിന്തുടര്‍ന്ന് തകര്‍ക്കാന്‍ പറ്റിയുള്ളൂ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon