ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖം മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വികൃതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വലതു കൈത്തണ്ടയില്‍ മോഹിത് എന്ന് ഹിന്ദിയില്‍ ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് മൃതദേഹം പരിശോധിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് പങ്കജ് സിംഗ് പറഞ്ഞു.
ന്യൂ അശോക് നഗര്‍ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മൃതദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon