ads

banner

Friday, 23 August 2019

author photo

ന്യൂഡൽഹി: നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. 1984-ൽ രാജീവ് ഗാന്ധിയും ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം നേടിയിരുന്നു. പക്ഷേ, അദ്ദേഹം ജനങ്ങളുടെ സ്വാതന്ത്ര്യമോ രാജ്യത്തെ ജനാധിപത്യമോ കവർന്നെടുക്കുന്ന തരത്തിൽ ഒരിക്കലും അധികാരത്തെ ഉപയോഗിച്ചിട്ടില്ലെന്ന് സോണിയ പറഞ്ഞു. മോദിയുടെയോ, ബിജെപിയുടെയോ പേരെടുത്ത് പറയാതെയായിരുന്നു സോണിയയുടെ വിമർശനം.

ജനാധിപത്യത്തിന്‍റെ അടിസ്ഥാനശിലകളെ കടപുഴക്കാൻ ഒരിക്കലും രാജീവ് തയ്യാറായിരുന്നില്ല. അധികാരം ഭീതി പടർത്താനുള്ളതല്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു.  മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജന്മവാർഷികാഘോഷങ്ങൾക്കിടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ. 

ജനാധിപത്യമൂല്യങ്ങളെ നശിപ്പിക്കുന്നവർക്കെതിരെ എഴുന്നേറ്റ് നിന്ന് പോരാടാൻ കോൺഗ്രസ് തയ്യാറാകണമെന്ന് സോണിയ പറഞ്ഞു. വിഭാഗീയത പടർത്തി ഇന്ത്യയെന്ന ആശയത്തെ മാറ്റിയെഴുതാൻ ശ്രമിക്കുന്നവർക്കെതിരായ പോരാട്ടം തുടരണം. അതിന് മുദ്രാവാക്യങ്ങളോ പഴയ കാലത്തെക്കുറിച്ചുള്ള അഭിമാനമോ മാത്രം പോരാ, കഠിനാധ്വാനവും ഉറച്ച മനസ്സും വേണം'', സോണിയ പറഞ്ഞു. 
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement