ന്യൂഡല്‍ഹി: നടി നയന്‍താരയെക്കുറിച്ചുള്ള രാധാരവിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി നയന്‍താര. സ്ത്രീകള്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണ്. ഇത്തരക്കാരുടെ പെരുമാറ്റത്തെ ജനങ്ങള്‍ നിരുല്‍സാഹപ്പെടുത്തണം. സ്ത്രീകള്‍ക്കെതിരായ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര കമ്മിറ്റി നടികര്‍ സംഘം രൂപീകരിക്കണമെന്നും നയന്‍താര പറഞ്ഞു.
തെന്നിന്ത്യന്‍ നടിക്കെതിരെ ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തില്‍ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് വിവാദ പരാമര്‍ശം നടത്തിയത്.
കെ.ആര്‍.വിജയയെ പോലുള്ളവര്‍ സീതയായി അഭിനയിക്കുമ്പോള്‍ തൊഴാന്‍ തോന്നാറുണ്ടെന്നും എന്നാല്‍ ഇപ്പോഴങ്ങനെയല്ലെന്നും പറഞ്ഞ് നടിയെ മോശമായി ചിത്രീകരിക്കുകയായിരുന്നു. നൂറോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ പൊള്ളാച്ചി സംഭവത്തേയും രവി നിസാരവത്കരിച്ചതും വിവാദമായിരുന്നു. ഡി.എം.കെയു താര പ്രചാരകരില്‍ ഒരാളാണ് രാധാരവി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon