തൃശൂര്‍: വനിത മതിലില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചതിനെത്തുടര്‍ന്ന് സ്ത്രീകള്‍ എന്‍എസ്‌എസില്‍ നിന്ന് രാജിവെച്ചു. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിലക്ക് ലംഘിച്ചതാണ് തലപ്പിള്ളി താലൂക്ക് എന്‍എസ്‌എസ് യൂണിയനില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വ
ടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും കൗണ്‍സിലറും ഉള്‍പ്പടെയുള്ളവരാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ വനിത മതിലില്‍ പങ്കെടുത്തത്. ഇതിനെതിരേ യൂണിയന്‍ ഭാരവാഹികള്‍ രംഗത്തെത്തിയതോടെയാണ് സ്ത്രീകള്‍ എന്‍എസ്‌എസിലെ പദവികള്‍ രാജിവെച്ചത്.
വനിതാ യൂണിയന്‍ പ്രസിഡന്റായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ടി എന്‍ ലളിത, മെമ്ബര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് രാജിവെച്ചത്. വനിത മതിലില്‍ പങ്കെടുക്കുമെന്ന് ഇവര്‍ നേരത്തെ തന്നെ താലൂക്ക് യൂണിയന്‍ ഭാരവാഹികളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവരോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഇരുവരും വനിതാ മതിലില്‍ പങ്കാളികളാകുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon