ads

banner

Monday, 7 January 2019

author photo

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കിടയില്‍ സ്വകാര്യ മുതല്‍ നശിപ്പിച്ചാല്‍ തടവ് ശിക്ഷ. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരും. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതോടെ സ്വകാര്യ വസ്തുക്കള്‍ക്കു നാശം വരുത്തുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കും. 

പ്രിവന്‍ഷന്‍ ഓഫ് ഡാമേജ്ഡ് പ്രൈവറ്റ്‌ പ്രോപ്പര്‍ട്ടി ഓര്‍ഡിനന്‍സിന് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും.

 പ്രതിഷേധങ്ങളില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പൊതുമുതല്‍ നശീകരണമായി കണക്കാക്കുന്നതാണു നിയമം. ഹര്‍ത്താല്‍ ദിനത്തില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും ഏറെയും ആക്രമിക്കപ്പെട്ടെങ്കിലും പൊതുമുതല്‍ നശീകരണത്തിനുള്ള ശിക്ഷയോ സ്വത്തു കണ്ടുകെട്ടലോ സാധ്യമാകാത്ത സാഹചര്യത്തിലാണു തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

കേന്ദ്രനിയമമായ പൊതുമുതല്‍ നശീകരണ നിരോധന നിയമത്തിന്റെ അതേ മാതൃകയിലാണു സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമം. ഓര്‍ഡിനന്‍സിന്റെ കരട് ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം മന്ത്രിസഭാ യോഗത്തിലെടുക്കും.  

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement