പുതുച്ചേരിയിൽ ഗവർണർ കിരണ്‍ ബേദിക്കെതിരെ മുഖ്യമന്ത്രി വി നാരായണസ്വാമിയും മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ. ഗവർണർ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് ഇവര്‍ രാജ് നിവാസിന് മുന്നിൽ ധർണ ആരംഭിച്ചു. കോൺഗ്രസ് -ഡിഎംകെ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് പിന്നണിയില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതി ഫയലുകൾ ഗവർണർ തടഞ്ഞുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ധർണയ്ക്ക് പിന്തുണ അറിയിച്ച് ഡിഎംകെ എംഎൽഎമാരും രാജ് നിവാസിന് മുന്നിൽ എത്തി. സ്പീക്കർ വൈദ്യലിംഗവും ധർണയ്ക്ക് പിന്തുണ അറിയിച്ച് എത്തി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon