മുല്ലക്കര രത്‌നാകരന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ജില്ലാഘടകത്തിന്റെ അംഗീകാരം. ഇന്ന് ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാകൗണ്‍സിലും തീരുമാനം അംഗീകരിച്ചു.
രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും വാക്കേറ്റത്തിനും ഒടുവിലാണ് ജില്ലാസെക്രട്ടറിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ താത്ക്കാലികമായി അവസാനിച്ചത്. എന്‍ അനിരുദ്ധനെ ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനമെടുത്തതോടെയായിരുന്നു പാര്‍ട്ടിയില്‍ വിഭാഗീയത മറനീക്കി പുറത്തുവന്നത്. അനിരുദ്ധന് പകരം ആര്‍ രാജേന്ദ്രനെ നിര്‍ദേശിച്ച സംസ്ഥാനത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ജില്ലാഘടകം നിലപാടെടുത്തു. ഇത് വിഭാഗീയതയാണെന്ന് സംസ്ഥാന കൗണ്‍സിലിലടക്കം വിമര്‍ശനവും ഉയര്‍ന്നിരുന്നു.ഇതിനുപിന്നാലെ അനിരുദ്ധന്‍ രാജിക്കത്ത് നല്‍കി. ഇതോടെയാണ് മുല്ലക്കര രത്‌നാകരന് താത്കാലിക ചുമതല നല്‍കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon