കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പുറത്തുവിട്ട വീഡിയോക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കണ്ണൂര്‍ സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. ഒരു സ്ത്രീക്ക് കഴിവില്ലെന്ന് പറയുന്നത് സ്ത്രീവിരുദ്ധമല്ല. എല്ലാ സ്ത്രീകളേയും ഉദ്ദേശിച്ചില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. പരസ്യത്തില്‍ ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ല. വിഷയം നിയമപരമായി നേരിടും. ഒരാളെ കുറിച്ച് മാത്രമാണ് പരസ്യത്തിൽ പറഞ്ഞത്. പരസ്യത്തില്‍ ഒരു ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കെ സുധാകരന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പ്രചാരണ പരസ്യത്തിനെതിരെ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലും ശക്തമായി പ്രതിഷേധിച്ചിരുന്നു. കെ സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യം സ്ത്രീത്വത്തെ ആകെ അപമാനിക്കുന്നതാണെന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പ്രതികരിച്ചത്. പരസ്യം സ്ത്രീകളെയും പ്രത്യേകിച്ച് എതിര്‍സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയെയും ആക്ഷേപിക്കുന്നതാണെന്നും ജോസഫൈൻ പറഞ്ഞു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon