ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് വിരുദ്ധ ബില്‍ അവതരിപ്പിച്ചില്ല. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പിരിഞ്ഞു. സഭ വീണ്ടും ബുധനാഴ്ച്ച വീണ്ടും ചേരും.
മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്യസഭയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളമുണ്ടാക്കിയത്. സര്‍ക്കാര്‍ ഇതിനു തയ്യാറാകാതെ വന്നതോടെ എഡിഎംകെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഇതോടെ രാജ്യ സഭ ഇന്നേക്ക് പിരിയുകയാണെന്ന് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon