ഹൈദരാബാദ്: തെലുങ്കാനയിലെ ഹുസുര്‍നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ടിആര്‍എസിനു പ്രഖ്യാപിച്ചിരുന്ന പിന്തുണ സിപിഐ പിന്‍വലിച്ചു. തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമെടുത്തത്.
തെലുങ്കാന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണു സിപിഐയുടെ തീരുമാനം. ടിഎസ്ആര്‍ടിസിയിലെ 48,000 തൊഴിലാളികള്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ അനിശ്ചിതകാല സമരം നടത്തിവരികയാണ്.
ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കുമെന്നതു സംബന്ധിച്ച് ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടരി ചന്ദ വെങ്കട്ട് റെഡ്ഡി പറഞ്ഞു. മൂന്നു ദിവസത്തിനകം ഇതുസംബന്ധിച്ച് വ്യക്തത വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon