ads

banner

Tuesday, 15 October 2019

author photo

തിരുവനന്തപുരം: ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍സിഇപി കരാര്‍ നടപ്പിലായാല്‍ കേരളത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖല വലിയ തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആസിയാന്‍ കരാര്‍ നടപ്പാക്കിയതിന്റെ ദൂഷ്യം കേരളത്തിലെ കര്‍ഷകര്‍ ഇപ്പോഴും അനുഭവിക്കുകയാണ്. റബ്ബര്‍, കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകളുടെ വില തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ആര്‍സിഇപി കരാര്‍ നടപ്പാക്കിയാല്‍ കാര്‍ഷിക മേഖലയ്ക്കൊപ്പം, പാല്‍, മത്സ്യം തുടങ്ങിയ മേഖലകളും തകര്‍ച്ചയിലേക്ക് നീങ്ങും.

കരാര്‍ സംബന്ധിച്ച് മതിയായ ചര്‍ച്ചകള്‍ ഉണ്ടായില്ല എന്നതും ആശങ്കപ്പെടുത്തുന്നതാണ്. കരാര്‍ ബാധിക്കാന്‍ ഇടയുള്ള സംസ്ഥാനങ്ങളുമായോ, രാജ്യത്തെ രാഷ്ട്രീയ നേതൃത്വങ്ങളുമായോ ഒരു ചര്‍ച്ചയും നടന്നില്ല. കരാ‍റിലെ വ്യവസ്ഥകള്‍ പരസ്യപ്പെടുത്തിയിട്ടില്ല. ജനങ്ങളുമായി തുറന്ന ചര്‍ച്ചക്ക് കേന്ദ്രം തയ്യാറാകണം. 

സംസ്ഥാനങ്ങളുടെ താത്പ്പര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തേണ്ട കേന്ദ്രം കരാറിന്റെ കാര്യത്തില്‍ അത് പാലിക്കാത്തത് നിരാശാജനകമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരമൊരു കരാര്‍ ഒപ്പിടുന്നത് സാമ്പത്തിക നില കൂടുതല്‍ വഷളാകാനേ കാരണമാകൂ. നമ്മുടെ നാട്ടിലെ സാധാരണക്കാരെയും കൃഷിക്കാരെയും ദുരിതത്തിലാക്കുന്ന വ്യാപാര കരാറിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement