മെക്സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്സിക്കോയില്‍ പോലീസ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പില്‍ 14 പോലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
പടിഞ്ഞാറന്‍ മെക്സിക്കോയിലെ മിച്ചോകാനിലെ എല്‍ അഗുവാജെ പട്ടണത്തിലാണ്. കോടതി ഉത്തരവ് നടപ്പാക്കാന്‍ നഗരത്തിലെ ഒരു വീട്ടിലേക്ക് പോയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പോലീസ് സംഘത്തിന്റെ വാഹനം വളഞ്ഞ അക്രമി സംഘം വെടിയുതിര്‍ക്കുകയും വാഹനങ്ങള്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നില്‍ കുപ്രസിദ്ധ ക്രിമിനല്‍ സംഘടനകളില്‍ ഒന്നായ ജലിസ്കോ ന്യൂ ജനറേഷന് കാര്‍ട്ടലാണെന്നാണ് പോലീസ് നിഗമനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon