ലണ്ടന്‍: 2019ലെ മാന്‍ ബുക്കര്‍ പുരസ്കാരം കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബര്‍ണാഡിയന്‍ ഇവാരിസ്റ്റോയും പങ്കിട്ടു. മാര്‍ഗ്രറ്റ് അറ്റ് വുഡിന്റെ ദ ടെസ്റ്റ്മെന്റ് , ബെര്‍നാര്‍ഡിന് എവരിസ്റ്റോയുടെ ഗേള്‍ വുമണ്‍ അദര്‍ എന്നി കൃതികള്‍ക്കാണ് പുരസ്ക്കാരം.
ബുക്കര്‍ പ്രൈസ് അവാര്‍ഡ്സിന്റെ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയാണ് എവരിസ്റ്റോ. 19 മുതല്‍ 93 വരെ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് നോവലില്‍ പറയുന്നത്. 'ബ്ലൈന്‍ഡ് അസാസ്സിന്‍സ്' എന്ന പുസ്തകത്തിന് അറ്റ്വുഡ് രണ്ടായിരത്തിലും മാന്‍ ബുക്കര്‍ പുരസ്കാരം നേടിയിരുന്നു.
2018 ഒക്ടോബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെ ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിച്ച 151 നോവലുകളില്‍ നിന്നാണ് ഈ വര്‍ഷത്തെ പട്ടിക തയ്യാറാക്കിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon