കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം കോണ്‍ഗ്രസിന് അഭിമാന പ്രശ്നമാണെന്ന് കെ.സി ജോസഫ് എം.എല്‍.എ. ഇടത് മുന്നണിക്കും പ്രസ്റ്റീജ് വിഷയമാണ് പാലായിലെ വിജയമെന്ന് മാണി സി. കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു. പാലായില്‍ വിജയിക്കാനായാല്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനാകുമെന്ന വിശ്വാസവും എല്‍.ഡി.എഫ് നേതാക്കള്‍ക്കുണ്ട്.
പാലാ പോരാട്ടത്തിലെ അന്തിമ വിജയം അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനും. പാലായിലെ കോണ്‍ഗ്രസുകാര്‍ കേരളാ കോണ്‍ഗ്രസിന് വോട്ട് ചെയ്യാറില്ലെന്ന ആക്ഷേപം പല ഘട്ടത്തിലും ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ജോസ് ടോമിന്റെ വിജയം കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്നമാണെന്ന് കെ.സി ജോസഫ് പറയുന്നത്. പാലായിലെ വിജയം അടുത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലത്തെ സ്വാധീനിക്കുമെന്ന വിലയിരുത്തലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon