തിരുവനന്തപുരം: വരുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫിന് തോൽവി ഉറപ്പായതോടെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പിച്ചും പേയും പറയാൻ തുടങ്ങിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂടത്തായി ദുരൂഹ മരണങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകൾ അത്തരത്തിലുള്ളതാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.
കൂടത്തായി കൂട്ടക്കൊലയില്‍ പ്രതികളുടെ അറസ്റ്റിന് ഉപതെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് മുല്ലപ്പള്ളി പറയുന്നത്. കേസിലെ പ്രതികളെ പിടികൂടിയതിനെയാണ് കെ പി സി സി പ്രസിഡന്റ് എതിര്‍ക്കുന്നത്. ഇത് അത്ഭുതകരമായൊരു നിലപാടാണെന്ന് പറയാതെ വയ്യ. പ്രതികള്‍ക്കനുകൂലമായ നിലപാടെടുക്കാതെ പൊലീസിനെ അഭിനന്ദിക്കുകയായിരുന്നു കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ മുല്ലപ്പള്ളി ചെയ്യേണ്ടിയിരുന്നത്.
ഉപതെരഞ്ഞെടുപ്പായതുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നത് വിചിത്രമായ നിലപാടാണ്. പൊലീസ് അന്വേഷണം പൂര്‍ത്തീകരിച്ച് പ്രതിയാണെന്ന് കണ്ടെത്തുന്ന സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യുന്നത്. അപ്പോള്‍ ഉപതെരഞ്ഞെടുപ്പാണെന്നോ പൊതുതെരഞ്ഞെടുപ്പാണെന്നോ സാധാരണഗതിയില്‍ പൊലീസ് നോക്കാറില്ല. അറസ്റ്റ് ചെയ്യുന്നത് മാറ്റിവെച്ച് പ്രതി രക്ഷപെട്ടുപോയാല്‍ ആര് ഉത്തരവാദിത്വം പറയുമെന്ന് കോടിയേരി ചോദിച്ചു.
കുന്നംകുളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികളെ 25 വര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസം പിടികൂടി. മുസ്ലീം തീവ്രവാദസംഘത്തില്‍പെട്ടവരാണ് പിടിയിലായത്. ഉപതെരഞ്ഞെടുപ്പായതുകൊണ്ട് ആ തീവ്രവാദസംഘത്തില്‍പെട്ടവരെയും പിടികൂടരുതെന്ന് മുല്ലപ്പള്ളി പറയുമോയെന്നും അദേഹം ചോദിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon