ads

banner

Monday, 25 February 2019

author photo

കൊച്ചി : അങ്കമാലിയില്‍ സിപിഎം ചുളളി ബ്രാഞ്ച് സെക്രട്ടറിയുടെ വീട് ഡി.വൈ.എഫ്.ഐക്കാര്‍ അടിച്ചു തകര്‍ത്തു. മാരകായുധങ്ങളുമായെത്തിയാണ് സംഘം വീട് അടിച്ച് തകര്‍ത്തത്. സംഭവത്തില്‍ ഗര്‍ഭിണിയടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്.

മഞ്ഞപ്ര ചുള്ളി നെടും കോട് പൈനാടത്ത് വീട്ടില്‍ കുര്യാക്കോസ്(59), ഭാര്യ ആനി(54) മകന്‍ സോമി(32) സോമിയുടെ സുഹൃത്ത് ഓലി പറമ്പില്‍ വീട്ടില്‍ വിശാഖ് ബൈജു(21),കുര്യാക്കോസിന്റെ സഹോദരിയുടെ മകള്‍ ലിന്‍സി സിജോ(24) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. എട്ടുമാസം ഗര്‍ഭിണിയായ ലിന്‍സിയെ മെറ്റേണല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാത്രമല്ല തലയ്ക്കും കാലിനും ഗുരുതരമായി വെട്ടേറ്റ സോമിയും വിശാഖും അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ആക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐക്കാരെന്ന് പൊലീസ് വ്യക്തമാക്കി. രാത്രിക്ക് ഒരു സംഘം ആളുകള്‍ വടിവാളും മാരകായുധങ്ങളുമായി  വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് സംഘം വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ക്കുകയും ആക്രമണം നടത്തുകയായിരുന്നുവെന്നും മകനെയും സുഹൃത്തിനെയും ആക്രമിക്കുന്നത് തടയാനെത്തിയവര്‍ക്കും മര്‍ദ്ദനമേറ്റുവെന്നും കുര്യാക്കോസ് പറഞ്ഞു.

വീടിന് സമീപത്ത് നടന്ന ഗാനമേളയോടനുബന്ധിച്ചുണ്ടായ വാക്കുതര്‍ക്കമാണ് വീടിനുളളില്‍ കയറി അക്രമികള്‍ ആക്രമണം നടത്താന്‍ കാരണമായതെന്ന് കാലടി എസ് ഐ ഷോജോ വര്‍ഗീസ് പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement