ads

banner

Monday, 31 December 2018

author photo

കോഴിക്കോട്: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഡി.ജെ പാര്‍ട്ടികള്‍ എക്‌സൈസ്-പോലീസ്  നിരീക്ഷണത്തില്‍. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തുക്കുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നീരിക്ഷണങ്ങള്‍ എക്‌സൈസ് പോലീസ് സജ്ജമാക്കുന്നത്. 

ഇവ കൗമാരക്കാരെ ആകര്‍ഷിക്കാന്‍ സംഘടിപ്പിക്കുന്ന പുതുവത്സര  പാര്‍ട്ടികളില്‍ കൊണ്ടുവരാന്‍ സാധ്യതയുള്ളതിനാല്‍ എക്സൈസ്-പോലീസ് സംഘം വളരെ സൂക്ഷമമായി തന്നെയാണ് ഓരോ പാര്‍ട്ടികളെയും നിരീക്ഷിക്കുന്നത്.

ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന പ്രധാന സ്ഥലങ്ങള്‍ കൂടാതെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ലോഡ്ജുകളിലും സംഘം പരിശോധന നടത്തും. ബാറുകള്‍ അടക്കമുള്ളവ കൃത്യമായ സമയത്ത് അടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍ അറിയിച്ചു.

 യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പനയ്ക്കായി കൊണ്ടുവന്ന  നിരോധിത ന്യൂജന്‍ ലഹരിമരുന്നുകളായ  എല്‍എസ്ഡി ഷുഗര്‍ ക്യൂബ്, ഹാഷിഷ് എന്നിവയടക്കവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസും ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് കഴിഞ്ഞ ദിവസം മൂന്ന് യുവാക്കളെ പിടികൂടിയിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് ജില്ലയിലേക്കടക്കം വന്‍ തോതില്‍ മയക്കുമരുന്ന് കടത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement