ads

banner

Friday, 31 May 2019

author photo

ന്യൂഡൽഹി: സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ കണ്ട് നന്ദി പറയാൻ വയനാട്ടിലെത്തും. ജൂൺ 7 വെള്ളി, 8 ശനി ദിവസങ്ങളില്‍ രാഹുൽ വയനാട്ടിൽ വോട്ടർമാരെ കണ്ട് നന്ദി അറിയിക്കും. രാഹുൽ എത്തുന്ന ദിവസം വൻസ്വീകരണമാകും രാഹുലിനായി വയനാട് ഒരുക്കി വെക്കുക. വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വേണ്ടിയുള്ള രാഹുല്‍ ഗാന്ധി - വയനാട് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശന വിവരം സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്. 

പാര്‍ട്ടിയുടെ നേതൃത്വത്തെ ചൊല്ലി വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടി വലിയ വിജയം നേടിയ കേരളത്തിലേക്കുള്ള രാഹുലിന്‍റെ വരവ്. മറ്റിടങ്ങളെല്ലാം കോൺഗ്രസിനെ കൈവിട്ടപ്പോൾ 20 ൽ 19 സീറ്റും നേടിയാണ് കേരളം കൂടെ നിന്നത്. വയനാട് ആകട്ടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രാഹുലിന് നൽകിയത്.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എഐസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കും എന്ന്  പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഇതുവരെ ഡൽഹി വിട്ട് പുറത്തു പോയിട്ടില്ല. അദ്ദേഹത്തെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ആരേയും കാണാന്‍ രാഹുല്‍ തയ്യാറായിട്ടുമില്ല. അതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം എൻസിപി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement