ലഖ്നോ: പ്രകടനപത്രികയിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് വാഗ്ദാനം നൽകുകയാണെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് വി.എച്ച്.പി എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് അലോക് കുമാർ. പ്രയാഗ്രാജിൽ കുഭമേളയിൽ പങ്കെടുക്കാനെത്തിയ അലോക് കുമാർ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസ് ഞങ്ങൾക്ക് മുന്നിൽ എല്ലാ വാതിലുകളും അടച്ചിരിക്കുകയാണ്. അവർ വാതിലുകൾ തുറക്കാൻ തയാറാണെങ്കിൽ, രാമക്ഷേത്രം നിർമിക്കുമെന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെങ്കിൽ, കോൺഗ്രസിനെ പിന്തുണക്കുന്നതിനെ കുറിച്ച് ആലോചിക്കും - അലോക് കുമാർ പറഞ്ഞു.
അലോക് കുമാറിന്റെ പ്രസ്താവന വാർത്തയായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ അലോക്, രാമക്ഷേത്ര നിർമാണത്തിനായി നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ പാർട്ടികളെയും സമീപിച്ചിരുന്നെന്നും വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon