ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ചുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസിലെ പ്രതി യോഗേഷ് രാജിന്റെ ചിത്രം പതിച്ച് ബജ്‌റംഗ്ദളിന്റെ ഫ്‌ലക്‌സ്. മകര സംക്രാന്തി, റിപ്പബ്ലിക് എന്നീ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്.
‘മകര സംക്രാന്തിക്കും വരാന്‍ പോകുന്ന റിപ്പബ്ലിക് ദിനത്തിലും യോഗേഷ് രാജ് ജനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു’ എന്നാണ് ഫ്‌ലക്‌സില്‍ അടിച്ചിരിക്കുന്നത്. ബജ്‌റംഗ്ദളിനെ കൂടാതെ വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി) ഫ്‌ലക്‌സുകള്‍ പതിച്ചിട്ടുണ്ട്. അതേസമയം തങ്ങളുടെ നേതാവ് യോഗേഷ് രാജ് നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണങ്ങള്‍ വൈകാതെ തെളിയുമെന്നും ബജ്‌റംഗ്ദള്‍ നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ സൈന സ്റ്റേഷന്‍ പൊലീസ് ഓഫീസറായ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ യോഗേഷിനെയടക്കം മൂന്ന് പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്. സുബോധ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രശാന്ത് നാട്ട് എന്നയാളെയാണ് ആദ്യം പിടികൂടിയത്. മരിക്കുന്നതിനുമുമ്പ് സുബോധ് കുമാറിനെ കോടാലി കൊണ്ട് ആക്രമിച്ച കാലുവ എന്നയാളെ രണ്ടാമതും ഏറ്റവും ഒടുവിലാണ് യോഗേഷിനെ പിടികൂടിയത്. സംഭവത്തിനുശേഷം ഒരു മാസത്തോളം ഒളിവിലായിരുന്ന ഇയാളെ ജനുവരി മൂന്നിനാണ് പൊലീസ് പിടികൂടിയത്.
പശുവിനെ കൊന്നെന്ന് ആരോപിച്ച് യോഗേഷാണ് പൊലീസില്‍ വ്യാജ പരാതി നല്‍കിയത്. പിന്നീട് പരാതിയില്‍ അന്വേഷണം നടത്താനെത്തിയ സുബോധ് കുമാറുമായി യോഗേഷ് വാക്ക് തര്‍ക്കത്തിലായി. തുടര്‍ന്ന് ആള്‍ക്കൂട്ടത്തിന്റെ അക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ പ്രതികള്‍ സമീപത്തെ വയലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇവിടെ വച്ച് സുബോധ് കുമാറിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon