വാഷിംഗ്ടണ്‍: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മടിക്കില്ലെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മാണത്തിന് ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
അമേരിക്കയില്‍ മെക്സിക്കന്‍ മതിലിനെ ചൊല്ലിയുള്ള ഭരണപ്രതിസന്ധി തുടരുന്നതിനിടെ ട്രംപ് അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഫണ്ടു ലഭ്യമായില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തനിക്ക് പൂര്‍ണ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഭരണപ്രതിസന്ധി മൂന്നാഴ്ചയായി തുടരുന്നതിനിടെ ട്രംപിനെതിരേ സമരക്കാര്‍ വാഷിംഗ്ടണില്‍ തെരുവിലിറങ്ങി. ട്രഷറി അടച്ച് പൂട്ടിയിട്ട് ഇരുപത് ദിവസം പിന്നിടുകയാണ്. ഭരണപ്രതിസന്ധി മൂലം എട്ട് ലക്ഷം പേര്‍ക്കാണ് ശന്പളം മുടങ്ങിയിരിക്കുന്നത്.
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതിലോ സ്റ്റീല്‍ വേലിയോ കെട്ടുന്നതിനു പണം അനുവദിക്കാന്‍ ഡെമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ തയാറാവാത്തതാണ് ഭാഗിക ഭരണസ്തംഭനത്തിന് ഇടയാക്കിയിരിക്കുന്നത്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon