ads

banner

Tuesday, 15 January 2019

author photo

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊല്ലം ബൈപാസ് ഉത്ഘാടനത്തിലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിനുളള എല്ലാ ഒരുക്കവും പൂര്‍ത്തിയായി.

വൈകുന്നേരം നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്‌സ് വിമാനത്താവളത്തിന്‍റെ ടെക്‌നിക്കല്‍ ഏരിയയില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍,മുഖ്യമന്ത്രി എന്നീവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും .തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രിആശ്രാമം മൈതാനത്തെ കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന് കന്റോണ്‍മെന്‍റ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കൊല്ലത്ത് നിന്ന് ഏഴുമണിക്ക് തിരുവനന്തപുരത്ത് എത്തുന്ന മുഖ്യമന്ത്രി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഡെല്‍ഹിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ കൊല്ലം, തിരുവനന്തപുരം നഗരങ്ങളില്‍ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലത്ത് രാവിലെ 11 മുതല്‍ രാത്രി 7.30 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.തിരുവനന്തപുരം നഗരത്തില്‍ വൈകുന്നേരം അഞ്ചുമണിമുതല്‍ രാത്രി 10 വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ രാവിലെ 11 മുതലും മറ്റുവാഹനങ്ങള്‍ വൈകീട്ട് നാലുമുതലും കൊട്ടിയം, കുണ്ടറ, ഭരണിക്കാവ്, ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ടൈറ്റാനിയം ജംഗ്ഷന്‍, കരുനാഗപ്പള്ളി വഴി പോകണമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ രാവിലെ 11 മുതലും മറ്റുള്ള വാഹനങ്ങള്‍ വൈകീട്ട് നാലുമുതലും ടൈറ്റാനിയം ജംഗ്ഷന്‍, പടപ്പനാല്‍, കാരാളിമുക്ക്, ശാസ്താംകോട്ട, ഭരണിക്കാവ്, കുണ്ടറ, കൊട്ടിയം വഴിയും പോകണമെന്നും പൊലീസ് അറിയിച്ചു.

കൊട്ടാരക്കര ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ കുണ്ടറ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ഭരണിക്കാവ്, ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ടൈറ്റാനിയം ജംഗ്ഷന്‍, കരുനാഗപ്പള്ളി വഴി പോകണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളന സ്ഥലത്ത് എത്തുന്നവര്‍ ബാഗ്, ക്യാമറ, കുപ്പിവെള്ളം, ഭക്ഷണ പദാര്‍ഥങ്ങള്‍, കുട തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

തിരുവനന്തപുരം നഗരത്തില്‍ വൈകുന്നേരം അഞ്ചുമണിമുതല്‍ രാത്രി 10 മണിവരെ എയര്‍പോര്‍ട്ട്, ആള്‍സെയിന്‍സ്, ചാക്ക, ഈഞ്ചയ്ക്കല്‍, പടിഞ്ഞാറേക്കോട്ട, മിത്രാനന്തപുരം, വാഴപ്പള്ളി, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ആലുക്കാസ്, കിഴക്കേനട, പത്മ വിലാസം വരെയുള്ള റോഡിലും ചാക്ക , പേട്ട, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, രക്തസാക്ഷി മണ്ഡപം, ആര്‍.ആര്‍.ലാംമ്ബ്, മ്യുസിയം, കെല്‍ട്രോണ്‍, വെള്ളയമ്ബലം, രാജ്ഭവന്‍ വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണവും, പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ് എന്ന് പൊലീസ് അറിയിച്ചു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement