തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയില്‍ മൂന്ന് കടകള്‍ കത്തി നശിച്ചു. ആനന്ദ് ഇലക്‌ട്രിക്കല്‍സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ഓട് മേഞ്ഞ കെട്ടിടത്തിലെ മറ്റ് രണ്ട് കടകളിലേക്കും തീ പടരുകയായിരുന്നു. MS ടയര്‍ വര്‍ക്ക്സ്, വളം ഡിപ്പോ എന്നിവയിലേക്കാണ് തീ പടര്‍ന്നത്.
അഗ്നിശമന സേനയുടെ മൂന്ന് യുണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon