തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് കെഎസ്‌ആര്‍ടിസി വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമവതരിപ്പിക്കും.
സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് കെ.എസ്.ആര്‍.ടി. സി യില്‍ നിന്ന് എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായത്. എം പാനല്‍ ജീവനക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തര പ്രമേയത്തിലൂടെ വിഷയം കൊണ്ടുവരാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.
കെ.എസ് ആര്‍ ടി സി യിലെ നവീകരണ ശ്രമങ്ങള്‍,കോടതി ഇടപെടലുകള്‍ ,സാമ്ബത്തിക അച്ചടക്ക നടപടികള്‍ എന്നിവയിലൂന്നി ഭരണപക്ഷം തങ്ങളുടെ പരാജയം മറച്ചുപിടിക്കാന്‍ ശ്രമിക്കും.എം.പാനല്‍ ജീവനക്കാരുടെ വിഷയത്തില്‍ സഭക്കുള്ളില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും വേണ്ട എന്നാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗതീരുമാനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon