മസ്‌കത്ത്: ഒമാനില്‍ പുതുവര്‍ഷത്തില്‍ ഇന്ധനവിലയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ ആറു ശതമാനം കുറവ്. അതായത്, ജനുവരി മാസത്തെ ഇന്ധനവിലയാണ് ദേശിയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, ഒമാന്‍ സര്‍ക്കാര്‍ ഇന്ധന സബ്സിഡി എടുത്തു കളഞ്ഞതിനു ശേഷം, നവംബര്‍ മാസം വരെ ഇന്ധന വിലയില്‍ വര്‍ദ്ധനവ് ആണ് ഉണ്ടായിരുന്നത്. എന്നാല്‍, ഡിസംബര്‍ മാസത്തില്‍ യഥാക്രമം 223 ബൈസയും 211 ബൈസയും ഡീസലിന് 251 ബൈസയുമായിരുന്നു വില രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധന വിലയില്‍ ഒരു ലിറ്ററിന് മുകളില്‍ ആറു ശതമാനം കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
2016 ജനുവരി പതിനഞ്ചിനു ഒമാന്‍ സര്‍ക്കാര്‍ ഇന്ധന സബ്സിഡി എടുത്തു കളഞ്ഞതിനു ശേഷം, എല്ലാ മാസവും വിലയില്‍ നേരിയ വര്‍ധനവ് ആയിരുന്നു രേഖപെടുത്തികൊണ്ടിരുന്നത്. മാത്രമല്ല,നിലവില്‍ ഇപ്പോള്‍ ഇത് 2018 നവംബറായപ്പോഴേക്കും 94 ശതമാനം വില വര്‍ധനവ് ഉണ്ടായിരിക്കുന്നു. അതേ സമയം, ദേശിയ സബ്സിഡി കാര്യാലയം 2018 ഡിസംബര്‍ മുതല്‍ പ്രഖ്യാപിച്ചു വരുന്ന ഇന്ധന വിലയില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, താഴ്ന്ന വരുമാനക്കാരായ സ്വദേശികള്‍ക്ക് പ്രതിസന്ധികള്‍ മറികടക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ 'ദേശിയ ഇന്ധന സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon