കാബൂള്‍: കാബൂളില്‍ ഐഎസ് ശക്തികേന്ദ്രമായ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ അഫ്ഗാന്‍ പ്രത്യേകസേന 27 ഐഎസ് ഭീകരരെ കൊലപ്പെടുത്തി. എന്നാല്‍, വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ സായുധാക്രമണത്തില്‍ 15 പൊലീസുകാര്‍ വധിക്കപ്പെട്ടിരിക്കുന്നു.ഹെലികോപ്ടറുകള്‍ ഉപയോഗിച്ചായിരുന്നു നങ്കര്‍ഹാറിലെ സേനാ ആക്രമണം.
മാത്രമല്ല, യുഎസ്, അഫ്ഗാന്‍ സംയുക്ത സേനയെ ഫലപ്രദമായി നേരിട്ടുവെന്ന് ഐഎസ് വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു. വടക്കന്‍ അഫ്ഗാനില്‍ പൊലീസ് ഔട്ട് പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു ഭീകരാക്രമണം നടന്നത്.
This post have 0 komentar
EmoticonEmoticon