ads

banner

Thursday, 10 January 2019

author photo

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണം നിയന്ത്രിക്കുന്നതിനിടെ എസ് ഐ വെടിയേറ്റ് മരിച്ച സംഭവത്തില്‍  യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ശിഖര്‍ അഗര്‍വാളിനെ പൊലീസ് അറസ്റ്റുചെയ്തത്. ഉത്തര്‍പ്രദേശിലെ ഹാപുരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സുബോധ് കുമാര്‍ സിങ്ങിന്റെ കൊലപാതക കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ശിഖര്‍. കേസിലെ മുഖ്യപ്രതിയായ ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ശിഖര്‍ അഗര്‍വാളിനെ ചോദ്യം ചെയ്തുവരികയാണെന്നും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും എ.എസ്.പി അതുള്‍ കുമാര്‍ ശ്രീവാസ്തവ അറിയിച്ചു. ഡിസംബര്‍ മൂന്നിനാണ് പശുവിനെ കശാപ്പുചെയ്തുവെന്ന് ആരോപിച്ച് ബുലന്ദ്ഷഹറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷ മേഖലയില്‍ എത്തിയ ഇന്‍സ്പെക്ടറെ ഒരു വിഭാഗം ആക്രമിക്കുകയായിരുന്നു.

ഇന്‍സ്പെക്ടര്‍ക്ക് പുറമെ പ്രദേശവാസിയായ സുമിത് കുമാര്‍ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു. ഒരു പൊലീസ് പോസ്റ്റിന് തീയിടുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ആളുകളെ കലാപത്തിന് ഇളക്കിവിട്ടത് ശിഖര്‍ ആണെന്ന് പൊലീസ് പറയുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ശിഖിര്‍ കേസില്‍ താന്‍ നിരപരാധിയാണെന്ന് കാണിച്ച് നിരവധി തവണ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നിരവധി ടിവി ചാനലുകള്‍ക്കും അഭിമുഖം നല്‍കിയിരുന്നു. എന്നിട്ടും ഇയാളെ പിടികൂടാന്‍ കഴിയാതിരുന്ന പൊലീസിന്റെ അനാസ്ഥ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement