യൂട്യൂബും മാറ്റത്തിന്റെ വക്കില്‍. അതായത്, യൂട്യൂബ് നയം ആണ് മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്. അതായത്, അപകടകരമായ രീതിയിലുള്ളതും, മാനസികമായി തളര്‍ത്തുന്നതുമായ വീഡിയോകള്‍ നീക്കുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്ത്. ഇനി മുതല്‍ ഇത്തരം വീഡിയോകള്‍ക്ക് യൂട്യൂബില്‍ സ്ഥാനമുണ്ടാവില്ല. ചില വീഡിയോകള്‍ ചിലരെ മാനസികമായി തളര്‍ത്തും, ചിലത് അപകടം ക്ഷണിച്ചു വരുത്തും, ഇത്തരം വീഡിയോകള്‍ നിരോധിക്കുമെന്നും യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കി.
മാത്രമല്ല, വീഡിയോകള്‍ ചിലപ്പോഴൊക്കെ മരണത്തിന് തന്നെ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇനി ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് ഇവിടെ സ്ഥാനമില്ല എന്നാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബിന്റെ നിലപാട്. കൂടാതെ, ഏപ്രില്‍ മാസത്തോടെ ഇത്തരം വീഡിയോകള്‍ എല്ലാം സൈറ്റില്‍ നിന്ന് നീക്കം ചെയ്യാനാണ് തീരുമാനം. ഇതുപോലെ അപകടം വിളിച്ചു വരുത്തുന്ന വീഡിയോകള്‍ക്ക് മുന്‍പും യൂട്യൂബ് ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു. എന്നാല്‍ പലപ്പോഴും അവ കാര്യക്ഷമമായി നടപ്പിലാക്കാന്‍ യൂട്യൂബിനായിരുന്നില്ല.
This post have 0 komentar
EmoticonEmoticon