കാഠ്മണ്ഡു: അൻപത്തിയൊന്നു യാത്രക്കാരുടെ ജീവനെടുത്ത വിമാന അപകടത്തിന്റെ കാരണം പൈലറ്റിന്റെ മാനസിക സമ്മർദ്ദവും പുകവലിയുമാണെന്ന് അന്വേഷണ റിപ്പോർട്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് നേപ്പാളിലേക്ക് പറന്ന യുഎസ് വിമാനം കാഠ്മണ്ഡുവില്‍ ലാന്‍ഡു ചെയ്യുന്നതിനിടെയാണ് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന 71 പേരില്‍ 51 പേരും മരിച്ചു. തനിക്ക് വിമാനം നിയന്ത്രിക്കാന്‍ കഴിയുമെന്ന പൈലറ്റിന്റെ അമിത വിശ്വാസം അപകടം ക്ഷണിച്ചു വരുത്തുകയായിരുന്നു എന്നാണ് നിഗമനം.
വിമാനത്തിലെ ജീവനക്കാരുടെ സംഘത്തിലുണ്ടായിരുന്ന ഒരു വനിത ഉദ്യോഗസ്ഥ അപകട ദിവസം അവധിയെടുത്തതിന് പിന്നിലെ ചില സംശയങ്ങള്‍ കാരണം പൈലറ്റ് അസ്വസ്ഥനായിരുന്നു. വനിതാ ഉദ്യോഗസ്ഥയുടെ പിന്മാറ്റം തനിക്ക് അപമാനമായി എന്നും പൈലറ്റ് തെറ്റായി ധരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.. ഇതിനെ തുടര്‍ന്ന് പൈലറ്റിനുണ്ടായ മാനസികസമ്മര്‍ദം വിമാനത്തിന്റെ നിയന്ത്രണത്തെ ബാധിച്ചതായി കണക്കാക്കുന്നു.
വിമാനം ശരിയായ ദിശയിലായിരുന്നില്ല പറന്നിരുന്നതെന്നും ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി ക്ഷണത്തില്‍ തീപിടിക്കുകയായിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിലെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു.
2018 മാര്‍ച്ച് 12നായിരുന്നു അപകടം
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon