രണ്ട് പുതിയ ജഡ്‌ജിമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശയാണ് അംഗീകരിച്ചത്. കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ രാഷ്ട്രപതിക്ക് അയച്ചു.
അതിനിടെ, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ രാജേന്ദ്ര മേനോനടക്കം രണ്ടുപേരെ സുപ്രീംകോടതിയിൽ നിയമിക്കാനുള്ള തീരുമാനം അസാധാരണ നീക്കത്തിലൂടെ പിൻവലിച്ചത് വിവാദമാകുന്നു. കൊളിജീയം തീരുമാനത്തിനെതിരെ ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി രാഷ്ട്രപതിക്ക് കത്തയച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon