കൊച്ചി: കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവാഴ്ച കൊച്ചിയിലെത്തും. നാളെ ഉച്ചയ്ക്ക് ഒന്നിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഹുല്‍ ഗാന്ധിയെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിക്കും.
കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മറൈന്‍ ഡ്രൈവിലെ നേതൃ സംഗമത്തില്‍ വൈകിട്ട് മൂന്നിന് അദ്ദേഹം പ്രസംഗിക്കും. അമ്ബതിനായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. 4.50 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. 6.30ന് ഡല്‍ഹിക്ക് മടങ്ങും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon