പത്തനംതിട്ട: ശബരിമല യുതീപ്രവേശനത്തെ തുടര്‍ന്ന് നടയടച്ച നടപടിയില്‍ പ്രതിഷേധിച്ച് മലയരയ സമാജം നേതാവ് പി.കെ സജീവ്. മലയരയ വിഭാഗത്തെ എല്ലാ വിധ അവകാശങ്ങളില്‍ നിന്ന് അടിച്ചോടിച്ചവര്‍ തന്നെയാണ് ഇന്നവിടെ ശുദ്ധിക്രിയ നടത്തുന്നതെന്ന് അദേഹം പറഞ്ഞു.
'ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് അയിത്താചരണ ഭാഗമായുള്ള കാര്യങ്ങളാണ്. സ്ത്രീകള്‍ അശുദ്ധരാണെന്ന് ഏത് പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. ഏറ്റവും വിശുദ്ധരാണവര്‍. ലോകത്തില്‍ ഏറ്റവും അധികം ത്യാഗം അനുഭവിച്ചവര്‍ സ്ത്രീകളാണ്. അവരെ അശുദ്ധരായി പ്രഖ്യാപിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
അംബേദ്കര്‍ പറഞ്ഞതുപോലെ പൗരോഹിത്യവും ഭരണഘടനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുമെന്ന്. ഇവിടെ അത് സംഭവിച്ചിരിക്കുന്നു. പൗരോഹിത്യത്തിന്റെ ഭരണഘടന മനുസ്മൃതിയാണ്. നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന പൗരോഹിത്യ പ്രത്യയശാസ്ത്രത്തിനു മാത്രമേ ഭരണഘടനയെ വെല്ലുവിളിക്കാനാവൂ. ഇവിടെ നടയടച്ചു ശുദ്ധി ക്രിയ നടത്തിയും ഭരണഘടനയെയാണ് വെല്ലുവിളിച്ചത്. അതിനെ അനുവദിക്കാന്‍ പാടില്ല.
മല കയറിയ സ്ത്രീകളില്‍ ഒരാള്‍ ദളിതു കൂടിയാണ്. അതിനാല്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ് പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം.സര്‍ക്കാര്‍ പക്വവും പാകവുമായാണ് ഈ വിഷയത്തെ നേരിട്ടതെന്നും സജീവ് പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon