ഐ എ എസ് ഉദ്യോഗസ്ഥനായ മകൻറെ സ്വാധീനം ഉപയോഗിച്ച് തന്നെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതായി കാണിച്ചു യുവാവ് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകി. അണ്ടൂർക്കോണം റോസ് ഹൗസിൽ ഷിറോസ് ഖാനാണ് അടുത്ത ബന്ധു കൂടി ആയ അണ്ടൂർക്കോണം തറവാട്ടിൽ, ഷെമി മൻസിലിൽ നാസിമുദ്ദീനെതിരെയാണ് പരാതി നൽകിയത്.
കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഈ മാസം ഒന്നിന് ഷിറോസ്ഖാനും നാസിമുദ്ദീനും തമ്മിൽ വാക്ക് തർക്കം നടന്നിരുന്നതായും ഇതിനെ തുടർന്ന് നാസിമുദീൻ തൻ്റെ മകനായ ഐ എ എസ് ഉദ്യോഗസ്ഥൻ സിയാദ് എൻ്റെ സ്വാധീനത്തിൽ തനിക്കെതിരെ മംഗലാപുരം പോലീസിൽ വിവിധ വകുപ്പുകളോടുകൂടി കേസ് എടുത്ത് പീഡിപ്പിക്കുകയാണെന്ന് ഷിറോസ്ഖാൻ പരാതിയിൽ പറയുന്നു. തന്നെ മനഃപൂർവം കള്ളക്കേസിൽ കുടുക്കാനായി നാസിമുദ്ദീൻ ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്നും മകൻറെ സഹായത്തോടെ കേരളത്തിലെ ഒരു പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥയുടെ ഒത്താശയോടെ വ്യാജ വൂണ്ട് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ഈ കേസിൽ പുനരന്വേഷണം നടത്തണം എന്നും നാസിമുദീൻറെ മകനായ ഐ എ എസ് ഉദ്യോഗസ്ഥൻറെ ഈ കേസിലുള്ള അധികാര ദുര്വിനിവയോഗം അന്വേഷണ പരിധിയിൽ കൊണ്ട് വരണമെന്നും പരാതിയിൽ പറയുന്നു. ഐ എ എസ് ഉദ്യോഗസ്ഥനായ സിയാദ് എൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൊണ്ട് തന്നെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ ഡിപ്പാർട്ടമെന്റ് സെക്രട്ടറിക്കും ഇതിനകം പരാതി നൽകി കഴിഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon