തൃശൂർ: മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് 120 പേർക്കെതിരെ പോലീസ് കേസെടുത്തു. ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി വൈദികരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുപ്പതോളം ഓർത്തഡോക്സ് വിഭാഗക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തു. പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്ന യാക്കോബായ വിഭാഗത്തിലുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്. പള്ളിയില്‍ കയറി അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവര്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് പൊലീസ്. അക്രമത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസിന്‍റെ വീഴ്ച്ചയാണിതെന്നും കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും യൂഹനാൻ മാർ മിലിത്തിയോസ് പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon