ads

banner

Friday, 18 January 2019

author photo

കൊച്ചി: മുനമ്ബത്തുനിന്ന് പോയവര്‍ ന്യൂസിലന്‍ഡിലേക്കാണ് കടന്നതെന്ന് പൊലീസ് സ്ഥിരീകരണം. സ്ത്രീകളും കുട്ടികളുമടക്കം 230 പേരാണ് ന്യൂസീലന്‍ഡിലേക്ക് കടന്നത്. ഇവരെ ബോട്ടില്‍ രാജ്യം കടത്താന്‍ ഇടനിലക്കാര്‍ ആയത് ശ്രീകാന്തനും ബന്ധു രവീന്ദ്രനും ആണെന്നും പൊലീസ് കണ്ടെത്തി. മൂവായിരത്തോളം തമിഴ് വംശജര്‍ ഉള്ള രാജ്യമാണ് ന്യൂസിലാന്‍ഡ്. വര്‍ഷം ആയിരം അഭയാര്‍ത്ഥികളെ രാജ്യത്തു സ്വീകരിയ്ക്കാനുള്ള അന്താരാഷ്ട്ര പദ്ധതി ന്യൂസിലന്‍ഡിന് ഉണ്ട്. ഇക്കാര്യങ്ങളുടെ മറവില്‍ ഇന്ത്യയില്‍ നിന്ന് അനധികൃത സംഘം വ്യാപകമായി ആളുകളെ പ്രലോഭിപ്പിച്ചു കടത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കൊടുങ്ങല്ലൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 52 ബാഗുകളും മനുഷ്യക്കടത്ത് സംഘത്തിന്റേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, ചെറായി എന്നിവിടങ്ങളില്‍ താമസിച്ചാണ് സംഘം മുനമ്ബത്ത് ഒത്തുകൂടിയത്. കടന്നവരില്‍ 80 പേര്‍ ശ്രീലങ്കന്‍ അഭയാര്‍ഥികളും മറ്റുള്ളവര്‍ ഡല്‍ഹിക്കാരുമാണ്. ഒരാളില്‍നിന്ന് ഒന്നരലക്ഷം രൂപ വീതം വാങ്ങി മൂന്നുലക്ഷം രൂപ ശമ്ബളം ഉറപ്പിച്ചാണ് കൊണ്ടുപോയിരിക്കുന്നത്. 

മനുഷ്യക്കടത്തിന്റെ പ്രധാന ഏജന്റുമാരായ ശ്രീകാന്തും സംഘവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊടുങ്ങല്ലൂരിലെ ഹോട്ടലുകളില്‍ മാറിമാറി താമസിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ നിന്നുമുള്ള പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി അന്വേഷണം നടത്തി മടങ്ങിയെത്തിയിട്ടുണ്ട്. ശ്രീകാന്ത് സഞ്ചരിച്ചിരുന്ന കാറിന്റെ രജിസ്‌ട്രേഷന്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement