ads

banner

Wednesday 29 January 2020

author photo

ന്യൂഡൽഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ യാത്രനിര്‍ദേശം നല്‍കിയത്. വുഹാനില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അനുവദിക്കണമെന്ന് ചൈനയോട് സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. വുഹാനിലുള്ള ഇന്ത്യക്കാര്‍ ഇതിനായി സമ്മതപത്രം നല്‍കി കാത്തിരിക്കുകയാണ്.

ചൈനയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ ബീജിംഗിലെ ഇന്ത്യന്‍ എംബസിയും, വ്യോമയാന മന്ത്രാലയവും തുടര്‍ നടപടികള്‍ സ്വീകരിക്കും. വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള 32 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ജാഗ്രത നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജജിതമാക്കി. തെര്‍മല്‍ സ്ക്രീനിങ് ഇരുപത് വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതുവരെ മുപ്പത്തി അയ്യായിരത്തോളം യാത്രക്കാരില്‍ പരിശോധന നടത്തി. പതിനഞ്ച് പേരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ജയ്പൂരില്‍ വൈറസ് ബാധ സംശയിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവാണ്. അതേസമയം, വിമാനക്കമ്പനികള്‍ ചൈനയിലേക്കുള്ള സര്‍വീസ് നിര്‍ത്തി. ബ്രിട്ടീഷ് എയര്‍വേയ്സ് ചൈനയിലേക്കുള്ള സര്‍വീസ് നിര്‍ത്തി. ഇന്തൊനീഷ്യയുടെ ലയണ്‍ എയറും സര്‍വീസ് സസ്പെന്‍ഡ് ചെയ്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement