ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് രംഗത്തെത്തി. ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ഇതിനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ പറയുന്നു.
സമാധാനമായി പരിഹരിക്കാവുന്ന പ്രശ്‌നത്തെ ഇത്രയും വഷളാക്കി തീര്‍ത്തത് സംസ്ഥാന സര്‍ക്കാരിന്റെ നടപടികളായിരുന്നു. ജനങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിച്ച അധികാരം ഹീനമായ കാര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കുക, ഹൈന്ദവ ആചാര്യന്‍മാരെ ആക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക - എന്നിവയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളെ അതേ പടി സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ആവശ്യമാണെന്നും സമാധാനമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
This post have 0 komentar
EmoticonEmoticon