കൊല്‍ക്കത്ത: ബംഗാളില്‍ നിന്നും പ്രധാനമന്ത്രി ആവാന്‍ സാധ്യത മമതാ ബാനര്‍ജി മാത്രമെന്ന് ബിജെപി നേതാവ്. പശ്ചിമബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്. ബംഗാളില്‍നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയാകാന്‍ ത്രിണമൂണ്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയ്ക്ക് അവസരമുണ്ടെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ബി ജെ പിയും തൃണമൂലും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിന് ഇടയിലാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന.
മമതാ ബാനര്‍ജിക്ക് പിറന്നാള്‍ ആെശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഘോഷിന്റെ ഈ പരാമര്‍ശം ഉണ്ടായത്. പശ്ചിമബംഗാളിന്റെ ഭാവി മമതയുടെ വിജയത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമതയ്ക്കു ശേഷം വേറെ ആരെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി ആയേക്കാം എന്നാല്‍ ഇപ്പോള്‍ അതിനുള്ള സാധ്യത മമതയ്ക്കു മാത്രമാണെന്നും ബംഗാളില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രിക്ക് സമയമായെന്നും ദിലീപ് പറഞ്ഞു.
This post have 0 komentar
EmoticonEmoticon