കൊല്ലം: ചവറ തെക്കുംഭാഗത്ത് സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം. പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. രണ്ട് ഫ്ലോട്ടിംഗ് ഹൗസുകള്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിനോദ സഞ്ചാരികളെ റിസോര്‍ട്ട് അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാല്‍ ആളപായം ഒഴിവായി.
കായലില്‍ മത്സ്യബന്ധനം നടത്തിവന്ന തെഴിലാളികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടനെ റിസോര്‍ട്ടുകാരെ വിവരം അറിയിക്കുകയാരുന്നു. ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി തീ അണച്ചതിനാല്‍ മൂന്നാമത്തെ ഫ്ലോട്ടിംഗ് ഹൗസിലേക്ക് തീ പടരുന്നത് തടയാനായി.

This post have 0 komentar
EmoticonEmoticon