ads

banner

Saturday, 13 April 2019

author photo

കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം.കെ രാഘവനെതിരായ ഒളിക്യാമറ കേസില്‍ അന്വേഷണ സംഘം ടിവി 9 ചാനല്‍ അധികൃതര്‍ മൊഴിയെടുത്തു. കോഴിക്കോട് അസിസ്റ്റന്റ് കമീഷണര്‍ പി. വാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം നോയിഡയിലെ ടിവി 9  ചാനല്‍ ഓഫിസിലെത്തിയാണ് മൊഴിയെടുത്തത്. പുറത്തുവിട്ട ദൃശ്യങ്ങളുടെ മുഴുവന്‍ ടേപ്പും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ആവശ്യമായ വിവരങ്ങള്‍ ചാനല്‍ അധികൃതരില്‍ നിന്ന് ലഭിച്ചതായി പൊലീസ്. ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും. പരിശോധനാ ഫലം വരും മുന്‍പ് പ്രാഥമിക റിപ്പോര്‍ട്ട് പൊലീസ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കുമെന്നാണ് അറിയുന്നത്.

പുറത്തുവന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ശബ്ദം അനുകരിച്ചതാണെന്നുമായിരുന്നു എം.കെ. രാഘവന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ചാനല്‍ സംഘം കണ്ടിരുന്നുവെന്നും ഇതിനിടെ തെരഞ്ഞെടുപ്പും ചര്‍ച്ചയായിരുന്നുവെന്നും എം.കെ. രാഘവന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement